July 29, 2024
അജ്ഞാത സമയത്തെ സഞ്ചാരികൾ അവർ നടപാതയിലൂടെ നടന്നു എത്രയോ ചുവടുകള്‍ പ്രണയത്തിന്റെ പാലം നെയ്തു മഷി തുള്ളികൾ അവരുടെ ഹൃദയങ്ങളിൽ ഉറച്ചു ആ നിറങ്ങൾ. സൂര്യ രശ്മികൾ അവളുടെ ഹൃദയത്തിൽ നിന്ന് ഒഴുകി പുത്തൻ പേജിന്റെ ഗന്ധത്തിൽ അലിഞ്ഞു അസ്തമയം കണ്ടു അവൾ ദിര്ഘശ്വാസം വിട്ടു നിലാവിൽ രചിച്ചു ഗാനങ്ങൾ മനസ്സിൽ നിന്നും തുളുംബി. വഴുതിയെ വാക്കുകൾ കൈകൊണ്ടു കോരി എടുത്തു ദളങ്ങളുടെ അരുവിയിൽനിന്നും അവൾ മാലകൾ കോർത്തു അവളുടെ പേനയിൽ നിന്നും മഷി തുള്ളികൾ ഒഴുകി തൂവൽ മഴ പെയ്തു ഒരാളുടെ മന്നസ്സിൽ. പേനയിൽ നിന്നും ഒഴുകിയ മഷി ത്തുള്ളികൾ രൂപം എടുത്തു വികാരങ്ങൾ എന്നും ഉണർന്ന ഇരിന്നു അടഞ്ഞ പോയ പുസ്‌തകത്തിലും! ©Geetha Jayakumar 2016. All rights Reserved.
Leave a Reply